ബര്‍ലിന്‍: അടുത്തിടെ പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് ) ജനപ്രീതിയുടെ കാര്യത്തില്‍ വലിയ തിരിച്ചടി നേരിടുന്നു. യുഎസ് ആസ്ഥാനമായുള്ള 'മോണിംഗ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വേയില്‍ 76 ശതമാനം ജര്‍മ്മന്‍ പൗരന്മാരും മെര്‍സിന്റെ ഭരണത്തില്‍ അതൃപ്തരാണ്. വെറും 19 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.
മറ്റ് നേതാക്കളുമായുള്ള താരതമ്യത്തില്‍ ഡൊണാള്‍ഡ് ട്രംപ്, ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരേക്കാള്‍ കുറഞ്ഞ ജനപ്രീതിയാണ് മെര്‍സിനുള്ളത്. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (70% പിന്തുണ) സര്‍വേയില്‍ ഒന്നാമത്.
ജര്‍മ്മനി നേരിടുന്ന സാമ്പത്തിക മാന്ദ്യവും ഇന്ധന പ്രതിസന്ധിയുമാണ് തിരിച്ചടിക്കുള്ള കാരണങ്ങള്‍.സാമൂഹിക ആനുകൂല്യങ്ങളിലും നികുതിയിലും കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ സാധാരണക്കാര്‍ക്ക് ബാധ്യതയാകുന്നു എന്ന പരാതി.
അതേസമയം കുടിയേറ്റ നയങ്ങളിലെ കര്‍ശനമായ നിലപാടുകളും വിവാദ പ്രസ്താവനകളും തിരിച്ചടിയാവുന്നുണ്ട്. 2000~ന്റെ തുടക്കത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലം മുതല്‍ക്കേ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ മെര്‍സിന് ജനപ്രീതി കുറവായിരുന്നു എന്നാണ് വിലയിരുത്തല്‍.ചാന്‍സലറായി ഒരു വര്‍ഷം തികയാനിരിക്കെ, രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന് വലിയ തിരിച്ചടിയായത്.

Comments: